നെല്‍ കെജി കേരളത്തിനാകെ മാതൃക: മന്ത്രി പി. പ്രസാദ്
1599326
Monday, October 13, 2025 5:02 AM IST
പെരുമ്പാവൂര്‍: പെരുമ്പാവൂര്‍ മണ്ഡലത്തിലെ സ്കൂളുകളില്‍ നടക്കുന്ന നെല്‍ കെജി കൃഷി കേരളത്തിന് ആകെ മാതൃകയാണെന്നും പാഠപുസ്തകത്തിന് പുറത്തെ കൃഷി പാഠമാണ് നെല്‍ കെജിയെന്നും മന്ത്രി പി. പ്രസാദ്.
എംഎല്‍എ ഇന്‍സ്പെയര്‍ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കിയ നെല്‍ കെജി നെല്ക്കതിര് പദ്ധതിയിലെ കുട്ടി കര്‍ഷക സംഗമവും വിളവെടുപ്പ് മഹോത്സവവും വേങ്ങൂര്‍ മാര്‍ കൗമ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ മാത്യൂസ് മാര്‍ അഫ്രേം മെത്രാപ്പോലീത്ത പ്രഭാഷണം നടത്തി. ത്രിതല പഞ്ചായത്ത് പ്രസിഡന്റുമാര്‍ അംഗങ്ങള്‍ എന്നിവര്‍ക്ക് പുറമേ എന്‍.പി. ആന്റണി പവിഴം, ജില്ലാ കൃഷി ഓഫീസര്‍ ഇന്ദു പി. നായര്‍, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ വി.ജി. സിബി, കൃഷി ഓഫീസര്‍മാര്‍ തുടങ്ങിയവരും സംസാരിച്ചു.