ഹാട്രിക് മണിമുത്തം
1599307
Monday, October 13, 2025 4:18 AM IST
കൊച്ചി: തുടര്‍ച്ചയായി മൂന്ന് ജില്ലാ സ്കൂള്‍ മീറ്റുകളില്‍ ഒരേ ഇനത്തില്‍ ഒന്നാമതെത്തി ഹാര്‍ട്രിക് സ്വര്‍ണ നേട്ടവുമായി മാര്‍ ബേസിലിലെ പ്ലസ് വണ്‍ വിദ്യാര്‍ഥി സനു നന്ദ. ജൂണിയര്‍ പെണ്‍കുട്ടികളുടെ 400 മീറ്ററിലാണ് സനു സ്വര്‍ണമണിഞ്ഞത്. കഴിഞ്ഞ വര്‍ഷങ്ങളിലും ഇതേ ഇനത്തില്‍ സനുവിനായിരുന്നു സ്വര്‍ണം.
കഴിഞ്ഞ വര്‍ഷം 200 മീറ്ററിലും സ്വര്‍ണം നേടിയിരുന്നു. പരിക്ക് പിടിപെട്ടതിനാല്‍ സംസ്ഥാന മീറ്റില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ല. കണ്ണൂര്‍ അച്ചേരിക്കുഴിയില് സുഭാഷ്-സിജി ദമ്പതികളുടെ മകളാണ്.