എംബിറ്റ്സ് എൻജിനീയറിംഗ് കോളജിന് പുരസ്കാരം
1599334
Monday, October 13, 2025 5:12 AM IST
കോതമംഗലം: മോർഫൈൻ മോട്ടോർ സ്പോർട്സ് സീരീസ് 2025-ലെ ബെസ്റ്റ് എമർജിംഗ് ടീം അവാർഡ് നെല്ലിമറ്റം എംബിറ്റ്സ് എൻജിനീയറിംഗ് കോളജ് മെക്കാനിക്കൽ വിദ്യാർഥികൾ നേടി. ദേശീയതലത്തിൽ നടന്ന ഇന്റർ കോളജ് ഗോ-കാർട്ട് ഡിസൈനിംഗ്, നിർമാണ, റേസിംഗ് മത്സരങ്ങൾ പൂനെയിലെ റാഫ്റ്റർ ഗോ-കാർട്ടിംഗ് ട്രാക്കിൽ ആണ് നടന്നത്.
മികച്ച പ്രകടനം, സാങ്കേതിക മികവ്, ടീമിന്റെ കൂട്ടായ പരിശ്രമം എന്നിവയെ അടിസ്ഥാനമാക്കിയാണ് എംബിറ്റ്സിലെ അഞ്ചാം സെമസ്റ്റർ മെക്കാനിക്കൽ എൻജിനീയറിംഗ് വിദ്യാർഥികളുടെ ടീമിന് ബഹുമതി ലഭിച്ചത്.
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുമായി 25 ടീമുകളാണ് മത്സരത്തിൽ പങ്കെടുത്തത്. കേരളത്തിൽനിന്നും പങ്കെടുത്ത ഏക ടീമും എംബിറ്റ്സ് കോളജ് ആണ്. പോയിന്റ് പട്ടികയിൽ 10-ാം സ്ഥാനവും എംബിറ്റ്സ് കോളജിന് ലഭിച്ചു.
ആദി സന്തോഷ്, ആനന്ദ് സുകുമാരൻ, അർജുൻ അശോകൻ, അതുൽ പ്രസാദ്, ബേസിൽ ഏലിയാസ്, ബേസിൽ സി. ഏലിയാസ്, ബേസിൽ എൽദോസ്, എം.എസ്. ധ്രുവൻ , ജോയൽ വർഗീസ്, കെവിൻ എസ്. ദേവ്, മാർട്ടിൻ ആന്റണി, നവീൻ ടോണി, വർഗീസ് ബിജു,
ആൻഡ്രൂ സ്കറിയ, മിഥുൻ എം. നായർ, എം. വരുൺ, ജ്യോതിഷ് എന്നീ വിദ്യാർഥികൾ അധ്യാപകരായ കെ.വി. അഭിലാഷ്, ബിനീഷ് ജോയ് എന്നിവരുടെ നേതൃത്വത്തിൽ രണ്ട് മാസം കൊണ്ട് ഒന്നര ലക്ഷം രൂപ ചിലവിലാണ് ഗോ കാർട്ട് തയാറാക്കിയത്.