വ്യാജ വിമാന ടിക്കറ്റ്: യാത്രക്കാരൻ പിടിയിൽ
1599053
Sunday, October 12, 2025 4:04 AM IST
നെടുമ്പാശേരി : കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി വ്യാജ ടിക്കറ്റുമായി കുവൈത്തിലേക്ക് പോകാനെത്തിയ യാത്രക്കാരനെ വിമാന താവളത്തിലെ പരിശോധന വിഭാഗം പിടികൂടി. ഇന്നലെരാവിലെ എട്ടിനുള്ള കുവൈത്ത് എയർവേയ്സ് വിമാനത്തിൽ പോകാനെത്തിയ എറണാകുളം ചെല്ലാനം സ്വദേശി ജീമോൻ എന്ന 26 കാരനെയാണ് പിടികൂടിയത്.
വ്യാജ ടിക്കറ്റ് കാണിച്ച് കൊച്ചി അന്താരാഷ്ട്ര വിമാനത്താവള ടെർമിനലിനകത്തു കയറിയതിനു ശേഷം പരിശോധനയ്ക്ക് വിധേയമായപ്പോഴാണ് യാത്രാ ടിക്കറ്റ് വ്യാജമാണെന്ന് അധികൃതർ അറിഞ്ഞത് . തനിക്ക് മറ്റൊരാൾ എടുത്തു തന്നതാണ് ഈ ടിക്കറ്റെന്ന് ഇയാൾ മൊഴിനൽകിയിട്ടുണ്ട്. ഇയാളെ നെടുമ്പാശേരി പോലീസിന് കൈമാറി .