ജില്ലയില്‍ കെ ഫോണ്‍ കണക്ഷന് 9,000 ലേക്ക്
1599314
Monday, October 13, 2025 4:51 AM IST
കൊച്ചി: സംസ്ഥാനത്തിന്റെ സ്വന്തം ഇന്റര്‍നെറ്റ് ബ്രോഡ്ബാന്‍ഡ് കണക്ഷനായ കേരള ഫൈബര്‍ ഒപ്റ്റിക് നെറ്റ്വര്‍ക്ക്(കെ ഫോണ്‍)പദ്ധതിയില്‍ ജില്ലയിലെ കണക്ഷനുകളുടെ എണ്ണം 9,000 ലേക്ക്. ഇതുവരെ 8,723 കണക്ഷനുകളാണ് നല്‍കിയത്.
വീടുകളില്‍ മാത്രം 6,128 നല്‍കിയത് കണക്ഷനുകളാണ്. ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള 995 വീടുകളില്‍ ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാക്കി. ഇതുകൂടാതെ 1,570 സര്‍ക്കാര്‍ സ്ഥാപനങ്ങളിലും കെ ഫോണ്‍ കണക്ഷന് നല്‍കിയിട്ടുണ്ട്. 30 ഓളം ഇതര സ്വകാര്യ സ്ഥാപനങ്ങളിലും കണക്ഷനുകള്‍ നല്കാന് കഴിഞ്ഞു.
കെ ഫോണ്‍ ബേസിക്, ബേസിക് പ്ലസ്, മാസ്, ടര്‍ബോ, ടര്‍ബോ സൂപ്പര്‍, സെനിത്ത്, സെനിത്ത് സൂപ്പര്‍ തുടങ്ങി വിവിധ വേഗത്തിലുള്ള ഇന്റര്‍നെറ്റ് കണക്ഷനുകള്‍ കെ ഫോണ്‍ വഴി ലഭ്യമാണ്. 299 രൂപയാണ് പ്രതിമാസ ബേസിക് പ്ലാനുകളുടെ നിരക്ക്.
പുതിയ കണക്ഷനുകള്‍ ലഭിക്കുന്നതിനായി https://selfcare.kfon.co.in/dm.php എന്ന ലിങ്ക് വഴി രജിസ്റ്റര്‍ ചെയ്തോ 18005704466 എന്ന നമ്പറില്‍ ബന്ധപ്പെട്ടോ enteKfon ആപ് വഴിയോ അപേക്ഷിക്കാം.