കൊ​ച്ചി: ഈ ​വ​ര്‍​ഷ​ത്തെ പ​ള്‍​സ് പോ​ളി​യോ ഇ​മ്യൂ​ണൈ​സേ​ഷ​ന്‍ പ​രി​പാ​ടി​യി​ല്‍ ജി​ല്ല​യി​ല്‍ 99.49 ശ​ത​മാ​നം. ജി​ല്ല​യി​ല്‍ അ​ഞ്ചു വ​യ​സി​ന് താ​ഴെ​യു​ള്ള 1,89,735 കു​ട്ടി​ക​ള്‍​ക്കാ​ണ് പ​ള്‍​സ് പോ​ളി​യോ തു​ള്ളി മ​രു​ന്ന് ന​ല്‍​കാ​ന്‍ ല​ക്ഷ്യ​മി​ട്ട​ത്. ഇ​തി​ല്‍ 1,88,775 കു​ട്ടി​ക​ള്‍​ക്ക് പോ​ളി​യോ തു​ള്ളി​മ​രു​ന്ന് ന​ല്‍​കി.

6797 ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​ടെ കു​ട്ടി​ക​ളും ഇ​തി​ല്‍ ഉ​ള്‍​പ്പെ​ടു​ന്നു.​പ​ള്‍​സ് പോ​ളി​യോ ദി​ന​ത്തി​ലും തു​ട​ര്‍​ന്ന് ര​ണ്ടു ദി​വ​സ​ങ്ങ​ളി​ല്‍ ന​ട​ത്തി​യ ഭ​വ​ന സ​ന്ദ​ര്‍​ശ​ന​ങ്ങ​ള്‍, ട്രാ​ന്‍​സി​റ്റ് ബൂ​ത്തു​ക​ള്‍ വ​ഴി​യു​മാ​ണ് ഇ​ത്ര​യും കു​ട്ടി​ക​ള്‍​ക്ക് പോ​ളി​യോ തു​ള്ളി മ​രു​ന്ന് ന​ല്‍​കി​യ​ത്.

1947 ബൂ​ത്തു​ക​ളാ​ണ് ജി​ല്ല​യി​ല്‍​സ​ജ്ജീ​ക​രി​ച്ച​ത്. 51 കേ​ന്ദ്ര​ങ്ങ​ളി​ല്‍ ട്രാ​ന്‍​സി​റ്റ് ബൂ​ത്തു​ക​ളും പ്ര​വ​ര്‍​ത്തി​ച്ചു. 64 മൊ​ബൈ​ല്‍ ടീ​മു​ക​ളേ​യും സ​ജ്ജ​മാ​ക്കി​യി​രു​ന്നു.