നാലരലക്ഷം രൂപയുടെ ഹാൻസ് ഉത്പന്നങ്ങൾ പിടികൂടി
1599842
Wednesday, October 15, 2025 3:58 AM IST
ചെറായി: പട്രോളിംഗിനിടെ 4.5 ലക്ഷം രൂപ വിലമതിക്കുന്ന 12 ചാക്ക് നിരോധിച്ച ഹാൻസ് ഉത്പന്നങ്ങൾ മുനമ്പം പോലീസ് പിടികൂടി. ഇതു കടത്താൻ ഉപയോഗിച്ച പിക്കപ്പ് വാനും കസ്റ്റഡിയിലെടുത്തു. ഡ്രൈവർ ചെറായി പല്ലേക്കാട്ട് അഖിലി (34) നെതിരെ കേസെടുക്കുകയും ചെയ്തു.
തിങ്കളാഴ്ച രാത്രി എട്ടിന് ചെറായി രക്തേശ്വരി ബീച്ച് റോഡിലായിരുന്നു സംഭവം. പോലീസ് വാഹനം കണ്ട് പ്രതി വാൻ തിരിച്ചുവിടാൻ ശ്രമിക്കുന്നതിനിടെ പോലീസ് തടഞ്ഞുനിർത്തി പരിശോധിച്ചപ്പോഴാണ് നിരോധിച്ച പുകയില ഉത്പന്നങ്ങൾ കണ്ടെടുത്തത്.
കേസെടുത്ത ശേഷം ഡ്രൈവറെ വിട്ടയച്ചു. എസ്ഐ വന്ദന കൃഷ്ണൻ, എഎസ്ഐ രഞ്ജിത്ത്, സിപിഒ സായ് എന്നിവരാണ് പട്രോളിംഗ് സംഘത്തിലുണ്ടായിരുന്നത്.