വൈപ്പിൻ ഉപജില്ലാ ശാസ്ത്രോത്സവം
1599652
Tuesday, October 14, 2025 7:31 AM IST
വൈപ്പിൻ: ഉപജില്ലാ ശാസ്ത്രോത്സവം ഓച്ചന്തുരുത്ത് സാന്താക്രൂസ് ഹൈസ്കൂളിൽ തുടങ്ങി. കെ.എൻ. ഉണ്ണിക്കൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.
സാന്താക്രൂസ് സ്കൂൾ കൂടാതെ ഓച്ചന്തുരുത്ത് എസ്എസ്എസ്എസ് യുപി സ്കൂൾ, കറുത്തേടം എസ്എച്ച് ജിയുപി സ്കൂൾ, എളങ്കുന്നപുഴ ഗവ. ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലായി നടക്കുന്ന ശാസ്ത്ര മാമാങ്കത്തിൽ 1000 വിദ്യാർഥികളാണ് മറ്റുരയ്ക്കുന്നത്. പഞ്ചായത്ത് പ്രസിഡന്റ് ആർ. രസികല അധ്യക്ഷത വഹിച്ചു. ഫാ. ഫ്രാൻസിസ് ഡിക്സൻ ഫെർണാണ്ടസ്, വാർഡ് അംഗം സെബാസ്റ്റ്യൻ ഷിബു, ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ഷൈന മോൾ തുടങ്ങിയവർ പ്രസംഗിച്ചു.