മുനമ്പം: സർക്കാർ സുപ്രീംകോടതിയുടെ സ്റ്റേ കാത്തുനിൽക്കുന്നു -ഷോൺ ജോർജ്
1599645
Tuesday, October 14, 2025 7:31 AM IST
ചെറായി: മുനമ്പം വഖഫ് ഭൂമിയല്ലെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പ്രഖ്യാപിച്ചിട്ടും മുനമ്പം നിവാസികളുടെ റവന്യു അധികാരം പുനസ്ഥാപിച്ചു നൽകാൻ സർക്കാർ കുട്ടാക്കാത്തതിൽ ദുരുഹതയെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.ഷോൺ ജോർജ് ആരോപിച്ചു. മുനമ്പം നിവാസികളുടെ റവന്യു അവകാശങ്ങൾ പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി ചെറായി മണ്ഡലം കമ്മിറ്റി നടത്തിയ സംഘടിപ്പിച്ച കുഴുപ്പിള്ളി വില്ലേജ് ഓഫീസ് മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡിവിഷൻ ബെഞ്ച് ഉത്തരവിനെതിരെ സുപ്രീംകോടതിയുടെ സ്റ്റേ കാത്തു നിൽക്കുകയാണ് സർക്കാർ .വേണമെങ്കിൽ പുതിയ വഖഫ് ഭേദഗതി നിയമത്തിന്റെ പിൻബലത്തിലും മുനമ്പം നിവാസികൾക്ക് റവന്യു അധികാരങ്ങൾ പുനസ്ഥാപിച്ചു നൽകാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാർച്ചിനും ധർണയ്ക്കും ശേഷം ഏതാനും മുനമ്പം നിവാസികൾ കുഴുപ്പിള്ളി വില്ലേജ് ഓഫീസിൽ എത്തി കരം അടച്ച് കിട്ടുന്നതിനുള്ള അപേക്ഷയും നൽകി.
മണ്ഡലം പ്രസിഡന്റ് ഷബിൻലാൽ തെക്കേടത്ത് അധ്യക്ഷത വഹിച്ചു. ഇ.എസ് പുരുഷോത്തമൻ, വി.വി. അനിൽ, എൻ.എം. രവി, ഫിലിപ്പ് ജോസഫ്, എന്നിവർ സംസാരിച്ചു.