പിറവത്ത് വി.എസ്. സ്മാരക ഹാൾ തുറന്നു
1599635
Tuesday, October 14, 2025 7:31 AM IST
പിറവം: മുൻ മുഖ്യമന്ത്രിയായിരുന്ന വി.എസ്. അച്യുതാനന്ദന്റെ സ്മാരകമായി പൂർത്തിയാക്കിയ ഹാൾ തുറന്നു കൊടുത്തു. പിറവത്ത് നഗരസഭ ഓഫീസ് പ്രവർത്തിക്കുന്ന സബർബൻ മാളിന്റെ അഞ്ചാം നിലയിലാണ് എയർ കണ്ടീഷൻ ഹാൾ പൂർത്തിയാക്കിയത്.
മന്ത്രി പി. പ്രസാദ് ഹാളിന്റെ ഉദ്ഘാടനം നിർവഹിച്ചു. നഗരസഭാധ്യക്ഷ ജൂലി സാബു അധ്യക്ഷത വഹിച്ചു. അനൂപ് ജേക്കബ് എംഎൽഎ മുഖ്യ പ്രഭാഷണം നടത്തി. നഗരസഭാ ഉപാധ്യക്ഷൻ കെ.പി. സലിം, മുൻ നഗരസഭാധ്യക്ഷ ഏലിയാമ്മ ഫിലിപ്പ് സ്ഥിരം സമിതി അധ്യക്ഷരായ ജൂബി പൗലോസ്, ഷൈനി ഏലിയാസ്, ബിമൽ ചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് ഗായകൻ അലോഷിയുടെ ഗസൽ പരിപാടിയും അരങ്ങേറി.