തൈറോയ്ഡ് കാൻസർ: പുതിയ മാർഗരേഖയിൽ ചർച്ച നടത്തി
1599647
Tuesday, October 14, 2025 7:31 AM IST
കൊച്ചി: അമേരിക്കൻ തൈറോയ്ഡ് അസോസിയേഷൻ (എടിഎ) പുറത്തിറക്കിയ തൈറോയ്ഡ് കാൻസറിന്റെ 2025 ലെ പുതിയ മാർഗരേഖയെക്കുറിച്ചുള്ള കോൺഫറൻസ് ലിസി കാൻസർ സെന്ററിന്റെ ആഭിമുഖ്യത്തിൽ നടന്നു. ലിസി ആശുപത്രി ഡയറക്ടർ റവ. ഡോ. പോൾ കരേടൻ ഉദ്ഘാടനം ചെയ്തു. ഡോ. സന്ദീപ് സുരേഷ്, ഡോ. അരുൺ പീറ്റർ മാത്യു, ഡോ. എലിസബത്ത് മാത്യു ഐപ്പ്, ഡോ. ആർ.പി. രഞ്ജിൻ, ഡോ. അരുൺ വാര്യർ, ഡോ. റോഷൻ മേരി തോമസ്, ഡോ. ജി. റിജ്ജു, ഡോ. ആർ.എസ്. റിയാസ് , ഡോ. രാഹുൽ ജോർജ് എന്നിവർ പങ്കെടുത്തു.
ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള തൈറോയ്ഡ് ചികിൽസാ വിദഗ്ധരോടൊപ്പം അമേരിക്കൻ തൈറോയ്ഡ് അസോസിയേഷൻ പ്രസിഡന്റ് ഡോ. ജൂലി ആൻ സോസ, ഹോംങ്കോംഗി നിന്നുള്ള എൻഡോസ്കോപ്പിക് തൈറോയ്ഡ് സർജൻ ഡോ. ഹോക് നാം ലി എന്നിവർ പങ്കെടുത്തു. ജാഗ്രതയോടു കൂടിയ മേൽനോട്ടത്തിലൂടെ സർജറി ഒഴിവാക്കാം എന്ന പുതിയ മാർഗരേഖ ഡോ. ജൂലി ആൻ സോസ മുന്നോട്ടുവച്ചു.