ലഹരിയില്ലാത്ത യൗവനം: സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ മെഗാ മീറ്റ് സംഘടിപ്പിച്ചു
1599650
Tuesday, October 14, 2025 7:31 AM IST
നെടുമ്പാശേരി : മുനമ്പം പോലീസ് സബ് ഡിവിഷന്റെ നേതൃത്വത്തിൽ ലഹരിയില്ലാത്ത യൗവനം എന്ന വിഷയത്തിൽ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ മെഗാ മീറ്റ് സംഘടിപ്പിച്ചു. ചാലാക്ക ശ്രീനാരായണ മെഡിക്കൽ കോളജ് ഓഡിറ്റോറിയത്തിൽ മെഡിക്കൽ കോളജ് സൈക്യാട്രി വിഭാഗവും മുനമ്പം സബ് ഡിവിഷൻ സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റും സംയുക്തമായി സംഘടിപ്പിച്ച പരിപാടി ഹെൽത്ത് സ്ക്രീനിംഗോടെയാണ് ആരംഭിച്ചത്.
ശ്രീ നാരായണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ സൈക്യാട്രി വിഭാഗം അസി. പ്രഫസർ ഡോ. അലീന ജോൺസൺ കൗമാരക്കാരുടെ ആസക്തികൾ എന്ന വിഷയത്തിൽ ക്ലാസെടുത്തു. ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ശാലിനി ഗാഡ്ജറ്റ് അഡിഷനുകളുടെ പ്രത്യാഘാതങ്ങളും പരിഹാരവും എന്ന വിഷയത്തിൽ ബോധവത്കരണം നടത്തി.