സന്‍സ്കാര സ്കൂളില്‍ കേക്ക് മിക്സിംഗ്
1599646
Tuesday, October 14, 2025 7:31 AM IST
കാക്കനാട്: ക്രിസ്തുമസ് ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് മുത്തൂറ്റ് സന്ഡാരി റിസോര്ട്ട്സിന്റെയും സന്‍സ്കാര സ്കൂളിന്റെയും സംയുക്താഭിമുഖ്യത്തില്‍ ദി ഗിവിംഗ് മിക്സ് എന്ന പേരില്‍ കേക്ക് മിക്സിംഗ് സംഘടിപ്പിച്ചു.
സന്ഡാരിയിലെ പ്രമുഖ ഷെഫുമാരാണ് കേക്ക് മിക്സിംഗിന് നേതൃത്വം നല്‍കിയത്. വിദ്യാര്‍ഥികള്‍ കാമ്പയിനിലൂടെ കേക്കുകള്‍ വില്‍ക്കുകയും പണം സ്കൂളിലെ ചാരിറ്റി ക്ലബ്ബായ അമാരേയുടെ ജീവകാര്യണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കുകയും ചെയ്യും.
സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങിൽ സന്‍സ്കാര സ്കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. സ്വാമിനാഥന് കൃഷ്ണന്, പ്രമുഖ സോഷ്യല്‍ മീഡിയ ഇന്ഫ്ളുവന്മാരായ ബല്‍റാം മേനോന്, കല്യാണി പണിക്കര്‍, ജസ്റ്റിന്, സൗത്ത് ഏഷ്യ മിസ്സ് യൂണിവേഴ്സല്‍ നോയ് ലിസ് ടാനിയ, കാര്‍ത്ത്യായനി ഹോട്ടൽ ഉടമ ജജീന, വിനു, വോള്‍ഗ ഗ്രൂപ്പ് ഓഫ് ഫോട്ടല്‍ ഉടമ മാത്യു, സന്‍സ്കാര സ്കൂള്‍ ജീവനക്കാര്‍, വിദ്യാര്‍ഥികള്‍, രക്ഷിതാക്കള്‍, സന്ഡാരി ഗ്രൂപ്പ് ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.