അനുമോദിച്ചു
1599858
Wednesday, October 15, 2025 4:28 AM IST
കൊച്ചി: ജില്ലാ അണ്ടർ 14 വോളിബോൾ ടീമിലേക്കു തെരഞ്ഞെടുക്കപ്പെട്ട എനോഷ് റിജോ, സാന്റിയ സിജു എന്നിവരെ ഭാരത് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് എളവൂർ സംഘടിപ്പിച്ച ചടങ്ങിൽ മുൻ ദേശീയ വോളിബോൾ താരം ടി.എസ്. അജേഷ് വോളിബോൾ കിറ്റ് നൽകി അനുമോദിച്ചു.
ഭാരത് ക്ലബ് പ്രസിഡന്റ് സിബിൻ ബേബി, പാറക്കടവ് പഞ്ചായത്ത് മെന്പർ പൗലോസ് കല്ലറയ്ക്കൽ, നെടുന്പാശേരി പഞ്ചായത്ത് മെംബർ സി.ഒ. മാർട്ടിൻ, അഡ്വ. ടി.കെ. ഷൈജു എന്നിവർ പ്രസംഗിച്ചു. മുത്തൂറ്റ് വോളി അക്കാദമിയുടെ പ്രദർശന മത്സരവും നടത്തി.