പ​റ​വൂ​ർ: മൂ​ന്ന​ര വ​യ​സു​കാ​രി​യു​ടെ ചെ​വി ക​ടി​ച്ചെ​ടു​ത്ത തെ​രു​വു​നാ​യ​യ്ക്ക് പേ ​വി​ഷ​ബാ​ധ സ്ഥി​രീ​ക​രി​ച്ചു. മ​ണ്ണു​ത്തി​യി​ലെ കോ​ള​ജ് ഓ​ഫ് വെ​റ്റ​റി​ന​റി ആ​ൻ​ഡ് അ​നി​മ​ൽ സ​യ​ൻ​സി​ൽ നാ​യ​യെ എ​ത്തി​ച്ചു ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് സ്ഥി​രീ​ക​ര​ണം.

ചി​റ്റാ​റ്റു​ക​ര നീ​ണ്ടൂ​ർ മേ​യ്ക്കാ​ട്ട് വീ​ട്ടി​ൽ മി​റാ​ഷ് - വി​നു​മോ​ൾ ദ​മ്പ​തി​ക​ളു​ടെ മ​ക​ൾ നി​ഹാ​ര​യു​ടെ വ​ല​തു ചെ​വി​യി​ൽ ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച​യാ​ണ് നാ​യ ക​ടി​ച്ച​ത്. ചെ​വി​യു​ടെ ഒ​രു ഭാ​ഗം അ​റ്റു​പോ​യി. തു​ട​ർ​ന്നു ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ അ​റ്റു​പോ​യ ഭാ​ഗം തു​ന്നി​പ്പി​ടി​പ്പി​ച്ചു.

കു​ട്ടി ഇ​പ്പോ​ഴും എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. പ്ര​ശ്‌​നം ച​ർ​ച്ച ചെ​യ്യാ​നാ​യി ചി​റ്റാ​റ്റു​ക​ര പ​ഞ്ചാ​യ​ത്ത് ഇ​ന്ന് രാ​വി​ലെ 11ന് ​അ​ടി​യ​ന്ത​ര ക​മ്മി​റ്റി ചേ​രും. മൂ​ന്നി​ന് സ​ർ​വ​ക​ക്ഷി​യോ​ഗ​വും വി​ളി​ച്ചി​ട്ടു​ണ്ട്.