ശാസ്ത്രമേള: കൂത്താട്ടുകുളം ഗവ. സ്കൂളിന് കിരീടം
1599865
Wednesday, October 15, 2025 4:28 AM IST
കൂത്താട്ടുകുളം: ശാസ്ത്രമേളയിൽ കൂത്താട്ടുകുളം ഗവ. യുപി സ്കൂൾ ഓവറോൾ കിരീടം നേടി. വിദ്യാർഥികളെ പിടിഎ അനുമോദിച്ചു. ശാസ്ത്രമേള എൽപി, യുപി ഓവറോൾ, സാമൂഹ്യ ശാസ്ത്രമേള യുപി ഓവറോൾ, എൽപി റണ്ണറപ്പ്, ഗണിത ശാസ്ത്രമേള എൽപി, യുപി റണ്ണറപ്പ്, പ്രവൃത്തി പരിചയമേള മൂന്നാം സ്ഥാനം എന്നിവ നേടി.
പങ്കെടുത്ത 60 കുട്ടികളും എ ഗ്രേഡോടെയാണ് വിജയം നേടിയത്. പ്രധാനാധ്യാപിക ടി.വി. മായ പുരസ്കാരം വിതരണം ചെയ്തു. പിടിഎ പ്രസിഡന്റ് മനോജ് കരുണാകരൻ അധ്യക്ഷത വഹിച്ചു