സമസൃഷ്ടികളെ നമ്മോടൊപ്പം ചേര്‍ത്തു നിര്‍ത്തണം: ശ്രേഷ്ഠ ബാവ
1599861
Wednesday, October 15, 2025 4:28 AM IST
കോതമംഗലം: ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വിശ്വാസികള്‍ കൂടുതല്‍ പ്രാധാന്യം നല്‍കണമെന്നും സമസൃഷ്ടികളെ എപ്പോഴും നമ്മോടൊപ്പം ചേര്‍ത്ത് നിര്‍ത്താന്‍ പരിശ്രമിക്കണമെന്നും ശ്രേഷ്ഠ കാതോലിക്ക മാര്‍ ബസേലിയോസ് ജോസഫ് ബാവ പറഞ്ഞു.
കാരക്കുന്നം സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലില്‍ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു ശ്രേഷ്ഠ ബാവ. ആര്‍ഭാടങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കും വേണ്ടി സമ്പത്ത് ചെലവഴിക്കുന്നതിന് പകരം കാരക്കുന്നം പള്ളി കൂടുതല്‍ നന്മയാര്ന്ന പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നത് ശ്ലാഘനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശ്രേഷ്ഠ ബാവ വിശുദ്ധ കുർബാനയും അർപ്പിച്ചു.
സ്വീകരണ സമ്മേളനത്തില്‍ മാത്യൂസ് മാര്‍ അന്തിമോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. കത്തീഡ്രലിന്റെ 725-ാം ശിലാസ്ഥാപന വാര്‍ഷികത്തോടനുബന്ധിച്ച് നിര്‍മിച്ചു നല്കുന്ന വീടിന്റെ താക്കോല്‍ദാനവും പളളിയില്‍നിന്നു സൗജന്യമായി നല്‍കിവരുന്ന 725 ഡയാലിസിസ് കൂപ്പൺ വിതരണവും ഓക്സിജന്‍ ഗ്യാസ് സിലിണ്ടറിന്റെ വിതരണവും ശ്രേഷ്ഠ ബാവ നിര്‍വഹിച്ചു.
ഇടവകയിലെ സീനിയര്‍ വൈദികന് ഫാ.ഗീവര്‍ഗീസ് വാഴാട്ടില്‍, വികാരി ഫാ. എല്‍ദോസ് പാറയ്ക്കല്‍ പുത്തന്‍പുര, ഫാ. ശിതിന്‍ രാജു തുടങ്ങിയവർ പ്രസംഗിച്ചു.