നെ​ടു​മ്പാ​ശേ​രി: മ​യ​ക്കു​മ​രു​ന്നി​നെ​തി​രെ ജ​ന​കീ​യ പ്ര​തി​രോ​ധം തീ​ർ​ക്കാ​ൻ ല​ക്ഷ്യ​മി​ട്ട് റൂ​റ​ൽ ജി​ല്ലാ പോ​ലി​സ് ഒ​രു​ക്കു​ന്ന പാ​ടാം ഒ​രു ഗാ​നം എ​ന്ന സം​ഗീ​ത പ​രി​പാ​ടി റൂ​റ​ൽ എ​സ്പി എം. ​ഹേ​മ​ല​ത ഉ​ദ്ഘാ​ട​നം ചെ​യ്തു.

ല​ഹ​രി​യു​ടെ വ​ല​യ​ത്തി​ൽ നി​ന്ന് മോ​ചി​ത​രാ​വാ​ൻ സം​ഗീ​ത​ത്തി​ന്‍റെ മാ​സ്മ​രി​ക​ത ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ക​യാ​ണ് ഇ​തി​ലൂ​ടെ ചെ​യ്യു​ന്ന​തെ​ന്ന് അ​വ​ർ പ​റ​ഞ്ഞു. അ​ത്താ​ണി എ​യ​ർ​പോ​ർ​ട്ട് സി​ഗ്ന​ൽ ജം​ഗ്ഷ​നി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​വി. പ്ര​ദീ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മ​യ​ക്കു​മ​രു​ന്നി​നെ​തി​രെ​യു​ള്ള പോ​രാ​ട്ട​ത്തി​ൽ പ​ങ്കെ​ടു​ത്ത് അ​ത്താ​ണി സി​ഗ്ന​ൽ ജം​ഗ്ഷ​നി​ലെ സ്റ്റേ​ജി​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്കും പാ​ട്ടു പാ​ടാം.

ഓ​രോ ദി​വ​സ​വും പ്ര​മു​ഖ​ർ മ​യ​ക്കു​മ​രു​ന്നി​നെ​തി​രെ​യു​ള്ള ബോ​ധ​വ​ത്ക​ര​ണ പോ​രാ​ട്ട​ത്തി​ൽ അ​ണി​ചേ​രും. വൈ​കു​ന്നേ​രം അ​ഞ്ചു മു​ത​ൽ രാ​ത്രി 9.30 വ​രെ​യാ​ണ് ജ​ന​കീ​യ ക​രോ​ക്കെ ഗാ​ന​മേ​ള ന​ട​ക്കു​ന്ന​ത്. 18ന് ​സ​മാ​പി​ക്കും. ആ​ദ്യ ദി​നം 25 ഗാ​യ​ക​ർ ഗാ​ന​മാ​ല​പി​ച്ചു.