കൊ​ച്ചി: കൊ​ച്ചി​ന്‍ സോ​ഷ്യ​ല്‍ സ​ര്‍​വീ​സ് സൊ​സൈ​റ്റി, കൊ​ച്ചി രൂ​പ​ത​യി​ലെ 40 നി​ര്‍​ധ​ന കു​ടും​ബ​ങ്ങ​ള്‍​ക്ക് ഭ​വ​ന​നി​ര്‍​മാ​ണം പൂ​ര്‍​ത്തീ​ക​രി​ക്കു​ന്ന​തി​നു​ള്ള ധ​ന​സ​ഹാ​യം വി​ത​ര​ണം ചെ​യ്തു.

ചി​ലി കേ​ന്ദ്ര​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന സെ​ല​വി​പ് എ​ന്ന സം​ഘ​ട​ന​യാ​ണ് ഈ ​പ​ദ്ധ​തി​ക്കു​ള്ള സാ​മ്പ​ത്തി​ക സ​ഹാ​യം ന​ല്‍​കു​ന്ന​ത്. ലൈ​ഫ് പ​ദ്ധ​തി പ്ര​കാ​രം വീ​ട് പ​ണി​യു​ന്ന 40 കു​ടും​ബ​ങ്ങ​ള്‍​ക്കാ​ണ് 60,000 രൂ​പ വീ​ത​മു​ള്ള സ​ഹാ​യം ന​ല്‍​കു​ന്ന​ത്.

കൊ​ച്ചി​ന്‍ സോ​ഷ്യ​ല്‍ സ​ര്‍​വീ​സ് സൊ​സൈ​റ്റി ജൂ​ബി​ലി ഹാ​ളി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ കെ.​ജെ. മാ​ക്‌​സി എം​എ​ല്‍​എ സ​ഹാ​യ​ധ​നം വി​ത​ര​ണം ചെ​യ്തു. കൊ​ച്ചി​ന്‍ സോ​ഷ്യ​ല്‍ സ​ര്‍​വീ​സ് സൊ​സൈ​റ്റി ഡ​യ​റ​ക്ട​ര്‍ റ​വ. ഡോ. ​അ​ഗ​സ്റ്റി​ന്‍ ക​ടേ​പ്പ​റ​മ്പി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കൗ​ണ്‍​സി​ല്‍ ബെ​ന്നി ഫെ​ര്‍​ണാ​ണ്ട​സ്, സൊ​സൈ​റ്റി അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ര്‍ ഫാ. ​ജെ​യ്ഫി​ന്‍ ദാ​സ് ക​ട്ടി​ക്കാ​ട്ട്, കോ ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ലാ​ലി സേ​വ്യ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.