"വയോസേന' സന്നദ്ധ സംഘടന രൂപീകരിച്ചു
1599851
Wednesday, October 15, 2025 4:13 AM IST
കൊച്ചി: റോട്ടറി കൊച്ചിന് സെന്‍ട്രല്‍, സിഗ്നേച്ചര്‍ ഏജഡ് കെയര്‍, ഭാരത്മാതാ കോളജ് മനഃശാസ്ത്ര വിഭാഗം എന്നിവ സംയുക്തമായി വയോധികര്‍ക്കായി -വയോസേന- എന്ന സന്നദ്ധ സംഘടന രൂപീകരിച്ചു.
കാക്കനാട് സിഗ്നേച്ചര്‍ ഏജ്ഡ് കെയറില്‍ നടന്ന ചടങ്ങിൽ റോട്ടറി കൊച്ചിന് സെന്‍ട്രല്‍ പ്രസിഡന്റും സിഗ്നേച്ചര്‍ ഏജഡ് കെയര്‍ ഡയറക്ടറുമായ ജോസഫ് അലക്സ് വയോസേനയുടെ വോളണ്ടറി മെമ്പര്‍ഷിപ്പിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.
സെക്രട്ടറി ഗോപകുമാര്‍, കമ്യൂണിറ്റി സര്‍വീസ് ഡയറക്ടര്‍ ദിനേശ് വാര്യര്‍, ഭാരത്മാതാ കോളജ് മനഃശാസ്ത്ര വിഭാഗം ഹെഡ് ഗായത്രി, ഫാക്കല്‍റ്റി അക്ഷയ എന്നിവര്‍ പ്രസംഗിച്ചു.
വയോധികര്‍ക്ക് അവരുടെ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റാനും, ഒറ്റപ്പെടല്‍, മാനസികാരോഗ്യം മെച്ചപ്പെടാന്‍ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് വയോസേന രൂപീകരിച്ചത്. 18 വയസ് മുകളില്‍ ഉള്ള ഏതൊരു വ്യക്തിക്കും ഇതില്‍ പങ്കാളികളാകാം.