കോതമംഗലം ഉപജില്ലാ ശാസ്ത്രോത്സവം
1600118
Thursday, October 16, 2025 4:34 AM IST
കോതമംഗലം: കോതമംഗലം ഉപജില്ല ശാസ്ത്രോത്സവത്തിന് തുടക്കമായി. പൈങ്ങോട്ടൂർ സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി, എൽപി സ്കൂളുകളിലായി നടക്കുന്ന ശാസ്ത്രോത്സവത്തിന്റെ ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ നിർവഹിച്ചു.
പൈങ്ങോട്ടൂർ പഞ്ചായത്ത് പ്രസിഡന്റ് ജിജി ഷിബു അധ്യക്ഷത വഹിച്ചു. ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര, പ്രവർത്തിപരിചയ, ഐടി മേളകളാണ് മൂന്നു ദിവസങ്ങളിലായി നടത്തുന്നത്. ഉപജില്ലയിലെ 98 സ്കൂളുകളിൽനിന്നും 3000ത്തിലേറെ കുട്ടികൾ ശാസ്ത്രോത്സവത്തിൽ പങ്കെടുക്കും.