വൈറ്റ് കെയിൻ റാലി നടത്തി
1600120
Thursday, October 16, 2025 4:34 AM IST
കൊച്ചി: വൈറ്റ് കെയിന്‍ ദിനത്തോടനുബന്ധിച്ച് ലയണ്‍സ് ഇന്റര്‍നാഷണല്‍ ഡിസ്ട്രിക് 318 സി കേരള ഫെഡറേഷന് ഓഫ് ബ്ലൈന്‍ഡ് ജില്ലാ കമ്മിറ്റിയുമായി സഹകരിച്ച് വൈറ്റ് കെയിൻ റാലി നടത്തി.
കടവന്ത്രയില്‍ സംഘടിപ്പിച്ച റാലി തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണര്പി.എസ്. ഷിജു ഫ്ലാഗ് ഓഫ് ചെയ്തു. റാലി ഗാന്ധിനഗര്‍ ലയണ്‍സ് ക്ലബ്ബ് കൊച്ചിന് ഈസ്റ്റിന്റെ ഓഡിറ്റോറിയത്തില്‍ എത്തിച്ചേര്‍ന്നു. തുടര്‍ന്ന് നടന്ന കുടുംബ സംഗമം ലയണ്‍സ് ഗവര്‍ണര്‍ കെ.ബി. ഷൈന്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. കേരള ഫെഡറേഷന് ഓഫ് ബ്ലൈൻഡ് എറണാകുളം ജില്ലാ പ്രസിഡന്റ് സി.കെ. ശ്രീജിത്ത് അധ്യക്ഷത വഹിച്ചു.
ലയണ്‍സ് ഏരിയ ലീഡര്വി. അമര്‍നാഥ്, സെക്രട്ടറി ഐ.ടി. ആന്റണി, ഫെഡറേഷന് ജില്ലാ സെക്രട്ടറി രാജു ജോര്‍ജ്, വൈസ് ഗവര്‍ണര്‍മാരായ വി.എസ്. ജയേഷ്, കെ.പി. പീറ്റര്‍, കാബിനറ്റ് സെക്രട്ടറി സജി ചമേലി, ട്രഷറര്‍ വര്‍ഗീസ് ജോസഫ്, പോഗ്രാം കോ ഓർഡിനേറ്റര്‍ ജോസ് മംഗലി, ജോര്‍ജ് സാജു എന്നിവര്‍ പ്രസംഗിച്ചു.
ആലുവ: വേൾഡ് വൈറ്റ് കെയിൻ ദിനാചരണത്തിന്റെ ഭാഗമായി വൈറ്റ് കെയിൻ റാലി നടത്തി. സ്റ്റൂഡന്റ്സ് പോലീസ് ഓഫീസ് ഓഫീസർ ജിബിമോൻ ഫ്ലാഗ് ഓഫ് ചെയ്തു. പൊതുസമ്മേളനം കേരള ബ്ലൈൻഡ് സ്കൂൾ സൊസൈറ്റി സെക്രട്ടറി ജോർജ് സി. ചാക്കോ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് രാജു വർഗീസ് അധ്യക്ഷത വഹിച്ചു. ആലുവ സ്കൂൾ ഫോർ ദി ബ്ലൈൻഡ് ഹെഡ്മിസ്ട്രസ് ജിജി വർഗീസ്, കാക്കനാട് രാജഗിരി കോളജ് എൻഎസ്എസ് കോ-ഓർഡിനേറ്റർ ഹിത തുടങ്ങിയവർ പ്രസംഗിച്ചു.
ഫ്ലാഷ്മോബ് , പോസ്റ്റർ നിർമാണ മത്സരങ്ങളിൽ വിജയികളായവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. മോഡൽ റസിഡൻഷ്യൽ സ്കൂളിലെ സ്റ്റുഡൻസ് പോലീസ്, കാക്കനാട് രാജഗിരി കോളജ് വോളണ്ടിയേഴ്സ് എന്നിവരും റാലിയിൽ പങ്കെടുത്തു.