പള്ളുരുത്തി കോൺവന്റ് സന്ദർശിച്ച് സഭാ പ്രതിനിധികൾ
1600121
Thursday, October 16, 2025 4:34 AM IST
കൊച്ചി: പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിലെ യൂണിഫോം സംബന്ധിച്ച വിഷയത്തിൽ സ്കൂൾ നടത്തുന്ന സെന്റ് അഗസ്റ്റിൻസ് സന്യാസിനി സമൂഹത്തിന്റെ കോൺവന്റ്, സഭാ പ്രതിനിധികൾ സന്ദർശിച്ചു.
സ്കൂൾ യൂണിഫോം സംബന്ധിച്ച വിഷയത്തിൽ തുടക്കം മുതൽ തന്നെ മാനേജ്മെന്റ് സഭാ നേതൃത്വവുമായി ബന്ധപ്പെട്ടിരുന്നു. സ്കൂളിന് എല്ലാവിധത്തിലുള്ള പിന്തുണയും സഭാതലത്തിലും സംഘടനാതലത്തിലും ഉണ്ടായിരുന്നു.
തുടർ ചർച്ചകളുടെ ഭാഗമായി കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ഫാ. തോമസ് തറയിൽ, കെആർഎൽസിസി വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ്, ജനറൽ സെക്രട്ടറി റവ. ഡോ. ജിജു അറക്കത്തറ, കെഎൽസിഎ സംസ്ഥാന പ്രസിഡന്റ് ഷെറി ജെ. തോമസ്, കെസിബിസി ഫാമിലി കമ്മീഷൻ സെക്രട്ടറി ഫാ. ക്ലീറ്റസ് കതിർപറമ്പിൽ,
കെആർഎൽ സിബിസി യൂത്ത് കമ്മീഷൻ സെക്രട്ടറി ഫാ. അനൂപ് കളത്തിത്തറ, കെഎൽസിഎ വൈസ് പ്രസിഡന്റ് സാബു കനക്കാപ്പിള്ളി, ജസ്റ്റിൻ കരിപ്പാട്ട് എന്നിവരാണ് കോൺവെന്റിൽ എത്തിയത്. കൊച്ചി രൂപത കെഎൽസിഎ പ്രതിനിധികളും ഒപ്പമുണ്ടായിരുന്നു.