പ​റ​വൂ​ർ: നീ​ണ്ടൂ​രി​ൽ തെ​രു​വു​നാ​യ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ചെ​വി​ക്ക് ഗു​രു​ത​ര പ​രി​ക്കേ​റ്റ മൂ​ന്ന​ര​വ​യ​സു​കാ​രി നി​ഹാ​ര​യു​ടെ ചി​കി​ത്സാ ചെ​ല​വു​ക​ൾ സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം എ.​എ​സ്. അ​നി​ൽ​കു​മാ​ർ ക​ള​ക്ട​ർ ജി. ​പ്രി​യ​ങ്ക​യ്ക്ക് ക​ത്തു​ന​ൽ​കി.

വ​ല​തു ചെ​വി​ക്ക് പ​രി​ക്കേ​റ്റ നി​ഹാ​ര കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ശ​സ്ത്ര​ക്രി​യ​യ്ക്കു ശേ​ഷം ചി​കി​ത്സ​യി​ലാ​ണ്. ക​ഴി​യാ​വു​ന്ന സാ​മ്പ​ത്തി​ക സ​ഹാ​യ​ങ്ങ​ൾ ല​ഭ്യ​മാ​ക്കു​മെ​ന്ന് ക​ള​ക്ട​ർ ഉ​റ​പ്പു ന​ൽ​കി​യ​താ​യി അ​നി​ൽ​കു​മാ​ർ പ​റ​ഞ്ഞു.