മൂവാറ്റുപുഴ ബ്ലോക്ക് കേരളോത്സവം
1600117
Thursday, October 16, 2025 4:34 AM IST
വാഴക്കുളം: മൂവാറ്റുപുഴ ബ്ലോക്കു പഞ്ചായത്ത് കേരളോത്സവം 19 മുതൽ 26 വരെ നടത്തും. വാഴക്കുളം കാർമൽ പബ്ലിക് സ്കൂളിൽ രാവിലെ 10ന് മാത്യു കുഴൽനാടൻ എംഎൽഎ കേരളോത്സവം ഉദ്ഘാടനം ചെയ്യും. ബ്ലോക്കു പഞ്ചായത്തു പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണൻ അധ്യക്ഷത വഹിക്കും.
രാവിലെ ഒൻപത് മുതൽ സ്കൂൾ സ്റ്റേഡിയത്തിൽ ഫുട്ബോൾ, വോളിബോൾ ക്ലബ് ഇൻഡോർ സ്റ്റേഡിയത്തിൽ വൈകുന്നേരം അഞ്ച് മുതൽ വോളിബോൾ മത്സരങ്ങളും നടക്കും. 20ന് കല്ലൂർക്കാട് സെന്റ് അഗസ്റ്റിൻസ് എച്ച്എസ്എസിൽ രാവിലെ ഒൻപത് മുതൽ ക്രിക്കറ്റ് മത്സരം നടത്തും.
21ന് വൈകുന്നേരം അഞ്ച് മുതൽ വാഴക്കുളം ലയൺസ് ക്ലബ് കോർട്ടിൽ ബാഡ്മിന്റൺ, 22ന് വേങ്ങച്ചുവട്ടിൽ വൈകുന്നേരം അഞ്ച് മുതൽ വടംവലി, 25ന് രാവിലെ ഒൻപത് മുതൽ കല്ലൂർക്കാട് സെന്റ് അഗസ്റ്റിൻസ് എച്ച്എസ്എസിൽ അത്ലറ്റിക്സ് മത്സരങ്ങളും നടത്തും.
26ന് രാവിലെ ഒൻപത് മുതൽ മൂവാറ്റുപുഴ ബ്ലോക്കു പഞ്ചായത്തു ഹാളിൽ കലാമത്സരങ്ങളും നടത്തും. വൈകുന്നേരം മൂന്നിന് ബ്ലോക്കു പഞ്ചായത്തു സുവർണ ജൂബിലി ഹാളിൽ സമാപന സമ്മേളന ഉദ്ഘാടനവും പുരസ്കാര വിതരണവും ഡീൻ കുര്യാക്കോസ് എംപി നിർവഹിക്കും.