ഞാറക്കൽ പഞ്ചായത്തിൽ പൊതുശ്മശാനം പ്രവർത്തനം നിലച്ചിട്ട് ആറു മാസം
1600119
Thursday, October 16, 2025 4:34 AM IST
വൈപ്പിൻ : ഞാറക്കൽ പഞ്ചായത്തിൽ പൊതുശ്മശാനത്തി ന്റെ പ്രവർത്തനം നിലച്ചിട്ട് ആറുമാസം. ലക്ഷങ്ങൾ മുടക്കി നിർമിച്ച ശ്മശാനത്തിന്റെ പ്രവർത്തനം കേവലം ഒരു വാട്ടർ ടാങ്കിന്റെ തകരാറിനെ തുടർന്നാണ് കഴിഞ്ഞ ആറുമാസത്തോളമായി നിർത്തിവച്ചിരിക്കുന്നതത്രേ. ഇതുമൂലം എട്ട് കിലോമീറ്റർ അകലെയുള്ള മുരുക്കുംപാടം ശ്മശാനത്തിലാണ് ഞാറക്കലിൽ ഉള്ളവർ മൃതദേഹങ്ങൾ സംസ്കരിക്കുന്നത്.
ഇവിടെ തിരക്കാണെങ്കിൽ മറ്റെവിടെയെങ്കിലും കൊണ്ടുപോകേണ്ടിവരും. ഇതാകട്ടെ സാധാരണക്കാർക്ക് സാമ്പത്തിക ചെലവ് വർധിപ്പിക്കും. എന്നാൽ പഞ്ചായത്താകട്ടെ ശ്മശാനം വീണ്ടും പ്രവർത്തിപ്പിക്കാനുള്ള ഒരു നടപടിയും ഇതുവരെ സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം.
നിസാര തകരാർ ആയിട്ടും ഇതുവരെ അതു പരിഹരിക്കാതെ ഇത്രയും നീട്ടിക്കൊണ്ടുപോയത് പഞ്ചായത്തിന്റെ കെടുകാര്യസ്ഥതയാണെന്നാണ് ആരോപണം.
ഈ സാഹചര്യത്തിൽ ശ്മശാനം എത്രയും വേഗം പ്രവർത്തനം ആരംഭിക്കണമെന്നും അല്ലാത്തപക്ഷം സമരം തുടങ്ങുമെന്നുംഗോശ്രീ മനുഷ്യാവകാശ സംരക്ഷണ സമിതി ചെയർമാൻ പോൾ ജെ. മാമ്പിള്ളി മുന്നറിയിപ്പ് നൽകി.