നാപ്കിൻ ഇൻസിനറേറ്റർ നൽകി
1600116
Thursday, October 16, 2025 4:16 AM IST
കൊച്ചി: ലയൺസ് ക്ലബ് കോതമംഗലം ഗ്രേറ്ററിന്റെ ആഭിമുഖ്യത്തിൽ കോതമംഗലം സെന്റ് അഗസ്റ്റിൻസ് ജിഎച്ച്എസ്എസിൽ സാനിറ്ററി നാപ്കിൻ ഇൻസിനറേറ്റർ നൽകി. ലയൺസ് റീജിയൺ ചെയർമാൻ എൽദോസ് ഐസക്, സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ റിനി മരിയക്ക് ഇൻസിനറേറ്റർ കൈമാറി ഉദ്ഘാടനം നിർവഹിച്ചു.
ക്ലബ് പ്രസിഡന്റ് റെബി ജോർജ്, സോൺ ചെയർമാൻ ഡിജിൽ സെബാസ്റ്റ്യൻ, ഏരിയ കോ-ഓർഡിനേറ്റർ കെ.സി. മാത്യൂസ്, ട്രഷറര്‍ ജോർജ് തോമസ്, സെക്രട്ടറി കെ.എം. കോരച്ചൻ എന്നിവർ പ്രസംഗിച്ചു.