ഗാന്ധി സ്ക്വയര്‍ മുനിസിപ്പല്‍ പാര്‍ക്കില്‍ ഹാര്‍മണി ലൈബ്രറി ആന്‍ഡ് റീഡിംഗ് റൂം
1600124
Thursday, October 16, 2025 4:34 AM IST
കൊച്ചി: തൃപ്പൂണിത്തുറ റോട്ടറി ക്ലബ്, കൊച്ചിന് കോര്‍പറേഷനുമായി സഹകരിച്ച്, ഗാന്ധി സ്ക്വയര്‍ മുനിസിപ്പല്‍ പാര്‍ക്കില്‍ ഒരുക്കിയ ലൈബ്രറിയുടെയും റീഡിംഗ് റൂമിന്റെയും ഉദ്ഘാടനം റോട്ടറി ഡിസ്ട്രിക്ട് ഗവര്‍ണര്‍ ഡോ. ജി.എന്‍. രമേഷ് നിര്‍വഹിച്ചു. സാഹിത്യകാരന് എന്‍.എസ്. മാധവന് മുഖ്യാതിഥിയായിരുന്നു.
തൃപ്പൂണിത്തുറ റോട്ടറി ക്ലബ് സംഘടിപ്പിച്ച കവിതാ രചന മത്സര വിജയികളെയും ചടങ്ങിൽ പ്രഖ്യാപിച്ചു. മലയാളം കവിതയില്‍ സിനാഷ (കാസർഗോഡ്), സ്നേഹ കണ്ണന് (കുഴല്‍മന്ദം), കാര്‍ത്തിക (മുതലമട), പി.കെ. ചിന്ത (കാരാകുർശി) എന്നിവരും ഇംഗ്ലീഷ് കവിതയിൽ മാനസ്വി ലിംഗം (നവി മുംബൈ), ഡി.ആര്. യാസിനി (ചെന്നൈ), മാളവിക നായര്‍ (കോഴിക്കോട്), ഡി. ഹര്‍ഷ നന്ദിനി (എറണാകുളം) എന്നിവരും വിജയികളായി.