ഒക്കൽ ഫാം ഫെസ്റ്റിന് സമാപനം
1600127
Thursday, October 16, 2025 4:37 AM IST
പെരുമ്പാവൂർ: എറണാകുളം ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഒക്കൽ സംസ്ഥാന വിത്തുല്പാദന കേന്ദ്രത്തിൽ നടന്നിരുന്ന ഒക്കൽ ഫാം ഫെസ്റ്റ് സമാപിച്ചു. പാടവരമ്പിലൂടെ നടക്കാനും, സൈക്കിൾ ചവിട്ടാനും ചൂണ്ടയിടാനും ചെളിക്കണ്ടത്തിൽ കളിക്കാനും കാർഷിക പ്രദർശനങ്ങൾ കാണാനും കാർഷിക ഉത്പന്നങ്ങളും പച്ചക്കറിത്തൈകളും വാങ്ങാനും,
വിവിധ കലാപരിപാടികൾ ആസ്വദിക്കുന്നതിനും വിവിധ കൃഷി രീതികൾ പഠിക്കുന്നതിനും സൗകര്യമൊരുക്കി നയനമനോഹരമായ കാഴ്ചകളുമായാണ് ഒക്കൽ ഫാം ഫെസ്റ്റ് സംഘടിപ്പിച്ചത്.
വിവിധ നിറങ്ങളിലുള്ള നെല്ലിനങ്ങൾ കൊണ്ട് പാടത്ത് തീർത്ത വിവിധ കൃഷി രീതികൾ ഫാം ഫെസ്റ്റിന്റെ പ്രധാന ആകർഷണങ്ങളിലൊന്നായിരുന്നു. സമാപന സമ്മേളനം ബെന്നി ബഹനാൻ എംപി ഉദ്ഘാടനം ചെയ്തു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ ജി. പ്രിയങ്ക മുഖ്യാതിഥിയായിരുന്നു. മഡ് ഫുട്ബോൾ, പായസ പാചകമത്സരങ്ങളിലെ വിജയികൾക്ക് ചടങ്ങിൽ ട്രോഫികൾ വിതരണം ചെയ്തു,