ആഘോഷമായി ചാവറയിൽ കേക്ക് മിക്സിംഗ്
1600125
Thursday, October 16, 2025 4:34 AM IST
കൊച്ചി : കൊച്ചിയിലെ ചാവറ കൾച്ചറൽ സെന്ററിനു കീഴിലുള്ള ചാവറ ഇൻസ്റ്റിറ്റ്യൂട്ടിലെ ഹോട്ടൽ മാനേജ്മെന്റ് ഏവിയേഷൻ വിഭാഗം ക്രിസ്മസ് കേക്ക് മിക്സിംഗ് സംഘടിപ്പിച്ചു. ലിസി ഹോസ്പ്പിറ്റൽ ഡയറക്ടർ റവ. ഡോ. പോൾ കരേടൻ ഉദ്ഘാടനം ചെയ്തു.
സിഎംഐ സഭാ വികാർ ജനറൽ റവ. ഡോ. ജോസി താമരശേരി അധ്യക്ഷത വഹിച്ചു. കൊച്ചി ക്രൗൺ പ്ലാസ കളിനറി വിഭാഗം ഡയറക്ടർ കെ.എസ്. കലേഷ് മുഖ്യാതിഥിയായി. ചാവറ ഡയറക്ടർ ഫാ. അനിൽ ഫിലിപ്പ്, ഒമാൻ എയർ ജിഎസ്എ ഇന്റർ ഗ്ലോബൽ എയർ ട്രാൻസ്പോർട്ട് മാനേജർ ബാലു ഏബ്രഹാം വർഗീസ്, ഹോളിഡേ ഇൻ റിസോർട്ട് ഡയറക്ടർ സുഗന്ധി വിപിൻ,
ചാവറ മാട്രിമോണി എക്സിക്യൂട്ടീവ് ഡയറക്ടർ ജോൺസൺ സി. ഏബ്രഹാം, ഡോ. ജോസഫ് സെബാസ്റ്റ്യൻ, ഫാ. ബിജു വടക്കല്‍, ഫാ. മാത്യു കിരിയാന്തൻ എന്നിവർ പ്രസംഗിച്ചു.