ആലുവയിൽ ക്ഷേത്രം കുത്തിത്തുറന്ന് മോഷണം
1600287
Friday, October 17, 2025 4:40 AM IST
ആലുവ: കുഴിവേലിപ്പടി കുഴിക്കാട്ടുകാവ് ഭഗവതി ക്ഷേത്രം കുത്തിത്തുറന്ന് പണം, സ്വർണം, സിസിടിവി, ഡിവിആർ എന്നിവ കവർന്നു. ഇന്നലെ പുലർച്ചെ അഞ്ചരയോടെ ക്ഷേത്രം തുറക്കാൻ ശാന്തി എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്.
നാല് ഭണ്ഡാരങ്ങൾ കുത്തി തുറന്ന് ഏകദേശം 9,000 രൂപയും ഓഫീസ് വാതിൽ കുത്തി തുറന്ന് അലമാരയിൽ സൂക്ഷിച്ചിരുന്ന ഒരു പവൻ തൂക്കം വരുന്ന സ്വർണ താലികളുമാണ് കവർന്നത്.
കൂടാതെ ക്ഷേത്രത്തിലെ സിസിടിവികളും ഡിവിആറും ഇവ സൂക്ഷിച്ചിരുന്ന ഇരുമ്പ് ബോക്സും മോഷ്ടാവ് കൊണ്ടുപോയി. എടത്തല പോലീസ് കേസെടുത്തു.