വയോജന ദിനം ആഘോഷിച്ചു
1601240
Monday, October 20, 2025 4:26 AM IST
ഫോര്‍ട്ടുകൊച്ചി: ജീവിത സായാഹ്നത്തിലുണ്ടാകുന്ന രോഗങ്ങളെക്കുറിച്ചും അതിനുള്ള വ്യായാമ പരിശീലനങ്ങളെക്കുറിച്ചും ബോധവത്കരണം നടത്തി വയോജന ദിനം ആഘോഷിച്ചു. കുമ്പളങ്ങി സെന്റ് ജോസഫ് ഇടവകയിലാണ് ജൂബിലിയാഘോഷത്തോടനുബന്ധിച്ച് "ഉണര്‍വ് 'എന്ന പേരില്‍ സംഗമം സംഘടിപ്പിച്ചത്.
കുമ്പളങ്ങി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സൂസന് ജോസഫ് സംഗമം ഉദ്ഘാടനം ചെയ്തു. വികാരി ഫാ.ആന്റണി നെടുംപറമ്പില്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ലൂര്‍ദ് ഹോസ്പിറ്റലിലെ ഡോ. റോമിയോ റോഡിഗ്രസ് ജീവിതശൈലി രോഗങ്ങളെക്കുറിച്ചും ഫിസിയോതെറാപ്പിസ്റ്റ് സിസ്റ്റര്‍ മിനി ജോര്‍ജ് വ്യായാമ പരിശീലനത്തെക്കുറിച്ചും ക്ലാസെടുത്തു.
മെറ്റില്‍ഡാ മൈക്കിള്‍, റാഫേല്‍ നാളികാട്ട് എന്നിവര്‍ ആശംസകള്‍ അർപ്പിച്ചു.