അഗതികൾക്ക് അന്നമൊരുക്കി സെന്റ് മേരീസിലെ വിദ്യാർഥിനികൾ
1600682
Saturday, October 18, 2025 4:25 AM IST
കൊച്ചി: ലോക ഭക്ഷ്യദിനാചരണത്തിന്റെ ഭാഗമായി എറണാകുളം സെന്റ് മേരീസ് സിജിഎച്ച്എസിൽ അഗതികൾക്കുവേണ്ടി അരിയും ഭക്ഷ്യധാന്യങ്ങളും ശേഖരിച്ചു നൽകി. പാലാരിവട്ടത്തുള്ള ലവ് ആൻഡ് കെയർ ജീവകാരുണ്യ പ്രസ്ഥാനവുമായി സഹകരിച്ചാണു വിദ്യാർഥിനികൾ പദ്ധതി നടപ്പാക്കിയത്.
സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ ലവ് ആൻഡ് കെയർ കോ ഓർഡിനേറ്റർമാരായ മിനി ഡേവിസ്, പ്രഭ കുഞ്ഞുമോൻ, ജോൺ എന്നിവർക്ക് ഹെഡ്മിസ്ട്രസ് സിസ്റ്റർ പി.കെ. ലൗലി ഭക്ഷ്യധാന്യങ്ങൾ കൈമാറി.
വ്യാഴാഴ്ചകളിൽ വിവിധ ക്ലാസുകളിലെ വിദ്യാർഥികളും അധ്യാപകരും തെരുവിൽ അലയുന്നവർക്കായി പൊതിച്ചോർ നൽകുന്നുണ്ടെന്ന് ഹെഡ്മിസ്ട്രസ് അറിയിച്ചു.