റോഡിന്റെ വശങ്ങൾ കാടുകയറുന്നു
1600675
Saturday, October 18, 2025 4:13 AM IST
ഇലഞ്ഞി: മുത്തോലപുരം പറുദീസ ജംഗ്ഷനിൽ റോഡിന്റെ വശങ്ങളിൽ കാടുകയറിയതിനാൽ അപകടങ്ങൾ വർധിക്കുന്നതായി പരാതി. വളവുകൾ ഏറെയുള്ള റോഡിന്റെ വശങ്ങളെല്ലാം കാടുകയറിയ അവസ്ഥയിലാണ്.
പള്ളി, സ്കൂൾ, ആയുർവേദ ആശുപത്രി തുടങ്ങിയ സ്ഥലങ്ങളിലേക്ക് ദിവസവും 100 കണക്കിന് ആളുകളാണ് ഇതുവഴി കടന്നു പോകുന്നത്. ഈ ഭാഗത്തെ ബസ് കാത്തിരിപ്പ് കേന്ദ്രവും കാട് കയറി ഉപയോഗശൂന്യമായ നിലയിലാണുള്ളത്.
പ്രദേശങ്ങളിൽ ഇഴജന്തുക്കളുടെ ശല്യത്തിന് പുറമെ വേസ്റ്റ് നിക്ഷേപവും സ്ഥിരമായിരിക്കുകയാണ്. അടിയന്തരമായി പ്രദേശത്തെ കാട് വെട്ടിത്തെളിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.