കൊ​ച്ചി : ഇ​ന്ദി​രാ ഗാ​ന്ധി കോ​ള​ജ് ഓ​ഫ് നേ​ഴ്‌​സിം​ഗി​ന്‍റെ ബി​രു​ദ​ദാ​ന​ച​ട​ങ്ങും കോ​ള​ജ് ദി​നാ​ഘോ​ഷ​വും ഹൈ​ബി ഈ​ഡ​ന്‍ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​ന്ദി​രാ ഗാ​ന്ധി കോ ​ഓ​പ്പ​റേ​റ്റീ​വ് ഹോ​സ്പി​റ്റ​ല്‍ പ്ര​സി​ഡ​ന്‍റ് എം.​ഒ. ജോ​ണ്‍, അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

എം​എ​ല്‍​എ​മാ​രാ​യ ടി.​ജെ.​വി​നോ​ദ്, ഉ​മ തോ​മ​സ് എ​ന്നി​വ​ര്‍ ബി​രു​ദ​ദാ​ന സ​ന്ദേ​ശം ന​ല്‍​കി. പ്രി​ന്‍​സി​പ്പ​ല്‍ പ്ര​ഫ. ഡോ. ​ജി​ന്‍​സി ജോ​ണ്‍ വാ​ര്‍​ഷി​ക റി​പ്പോ​ര്‍​ട്ട് അ​വ​ത​രി​പ്പി​ച്ചു. സെ​ക്ര​ട്ട​റി അ​ജ​യ് ത​റ​യി​ല്‍, ഡ​യ​റ​ക്ട​ര്‍​മാ​രാ​യ അ​ഗ​സ്റ്റ​സ് സി​റി​ള്‍, പി.​വി. അ​ഷ​റ​ഫ്, എ​ന്‍.​എ. എ​ബ്ര​ഹാം, ഹ​സീ​ന മു​ഹ​മ്മ​ദ്,

ഇ​ന്ദി​രാ ഭാ​യ് പ്ര​സാ​ദ്, പി.​ഡി. അ​ശോ​ക​ന്‍, കെ.​പി. വി​ജ​യ​കു​മാ​ര്‍, നേ​ഴ്‌​സിം​ഗ് സൂ​പ്ര​ണ്ട് ലീ​ലാ​മ്മ ഫി​ലി​പ്പ്, വൈ​സ് പ്രി​ന്‍​സി​പ്പ​ൽ പ്ര​ഫ. എ. ​ക്രി​സ്റ്റ​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. എ​ച്ച്ഒ​ഡി പ്ര​ഫ. കൊ​ച്ചു റാ​ണി ലാ​സ​ര്‍ ബി​രു​ദ​ധാ​രി​ക​ള്‍​ക്ക് പ്ര​തി​ജ്ഞാ വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ത്തു. തു​ട​ര്‍​ന്ന് ന​ട​ന്ന കോ​ള​ജ് ദി​നാ​ഘോ​ഷ​ത്തി​ല്‍ സി​നി​മാ​താം മാ​ത്യൂ തോ​മ​സ് പ​ങ്കെ​ടു​ത്തു.