വാഹനാപകടം: കൊച്ചി നഗരസഭാ ഉദ്യോഗസ്ഥ മരിച്ചു
1600666
Saturday, October 18, 2025 4:03 AM IST
വരാപ്പുഴ: ജോലി കഴിഞ്ഞ് മടങ്ങവെ കണ്ടെയ്നർ ലോറി തട്ടി സ്കൂട്ടർ മറിഞ്ഞ് കൊച്ചി നഗരസഭാ ഓഫീസ് ഉദ്യോഗസ്ഥ മരിച്ചു. മണ്ണംതുരുത്ത് എസ്എൻ നഗറിൽ കൊമരോകത്ത് വീട്ടിൽ സൈറസിന്റെ (ഷിബു) ഭാര്യ വി.എക്സ്. ലിബി (45) ആണ് മരിച്ചത്. വല്ലാർപാടം കണ്ടെയ്നർ റോഡിൽ ഇന്നലെ വൈകിട്ടായിരുന്നു അപകടം. സംഭവസ്ഥലത്തു തന്നെ മരണം സംഭവിച്ചു.
കൊച്ചി നഗരസഭാ ഓഫീസിൽ അക്കൗണ്ട് വിഭാഗത്തിൽ സീനിയർ ക്ലർക്ക് ആയിരുന്നു ലിബി. മൃതദേഹം എറണാകുളം ജനറൽ ആശുപത്രി മോർച്ചറിയിൽ. മക്കൾ: എൽഡ് റോസ്, അലക്സ്. മുളവുകാട് പോലീസ് കേസെടുത്തു.