നെ​ടു​മ്പാ​ശേ​രി: കൊ​ച്ചി അ​ന്താ​രാ​ഷ്ട വി​മാ​ന​ത്താ​വ​ള​ത്തി​ലെ സി​ഐ​എ​സ്എ​ഫ് ജീ​വ​ന​ക്കാ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന വാ​ഹ​നം നി​യ​ന്ത്ര​ണംവി​ട്ട് തെ​ന്നി മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ 20 പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12.30 ഓ​ടെ എ​യ​ർ​പോ​ർ​ട്ട് റോ​ഡി​ൽ സി​യാ​ൽ ക​ൺ​വ​ൻ​ഷ​ൻ സെ​ന്‍റ​റി​ലേ​ക്ക് തി​രി​യു​ന്ന വ​ള​വി​ലാ​യി​രു​ന്നു അ​പ​കടം. ക​രി​യാ​ട് സി​ഐ​എ​സ്എ​ഫ് ബാ​ര​ക്കി​ൽനി​ന്ന് എ​യ​ർ​പോ​ർ​ട്ടി​ലേ​ക്ക് ഉ​ദ്യോ​ഗ​സ്ഥ​രെ ഡ്യൂ​ട്ടി​ക്കാ​യി കൊ​ണ്ടു​പോ​കു​ന്ന ടെ​മ്പോ ട്രാ​വ​ല​റാ​ണ് അ​പ​ക​ട​ത്തി​ൽപ്പെ​ട്ട​ത്.

സോ​നു കു​മാ​ർ (22), ജ​യ​ദേ​വ് ര​ക്ഷി​ത് (31), സ​മീ​ർ ടി​ഗ്ഗ (28), പ്രി​തം രാ​ജ് (22), കൃ​ഷ്ണ കെ.​ആ​ർ. യാ​ദ​വ് (24), ഷു​ബം ബി​ന്ദ് (22), ഡൂ​ഡ ബ​സെ​യ്ഹ് (57), സ​ച്ചി​ൻ കു​മാ​ർ ഗു​പ്ത (27), ആ​കാ​ശ് (24), ശു​ശീ​ൽ കു​മാ​ർ (43), ച​ന്ദ​ൻ കു​മാ​ർ (26), പ​ങ്ക​ജ് കു​മാ​ർ (35), ശു​വം ഷാ (28), ​

സ​ത്യേ​ന്ദ്ര സി​ങ് (30), ഹ​രി (34), ലാ​ല​ൻ കു​മാ​ർ (56), മൊ​ല്ല (36), നീ​ര​ജ് റാ​യ് (54), ഋ​ഷി​കേ​ശ് (23), ശു​ഭാ​ദി​പ് (30) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​വ​രെ അ​ങ്ക​മാ​ലി ലി​റ്റി​ൽ ഫ്‌​ള​വ​ർ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.