മാമലക്കണ്ടം അപകടം : പാറക്കഷണം അടർന്നുവീണത് 350 മീറ്റർ ഉയരത്തിൽ നിന്ന്
1600663
Saturday, October 18, 2025 4:03 AM IST
കോതമംഗലം: മാമലക്കണ്ടത്ത് കൊയ്നിപ്പാറക്ക് മുകളിൽ പട്ടിമുടിയിൽ നിന്നാണ് കൂറ്റൻ പാറ ഭീകരശബ്ദത്തോടെ അടർന്ന് താഴേക്ക് പോന്നത്. ഏകദേശം മുന്നൂറ്റമ്പത് മീറ്റർ ഉയത്തിൽ നിന്നാണ് പാറ അടർന്നത്.
മലയുടെ പല ഭാഗങ്ങളിലും മരങ്ങളിൽ തട്ടി പൊടിയും പുകയും പറത്തി ഭീകര ശബ്ദത്തോടെ പാറ താഴേക്ക് വരുന്നത് കണ്ട് ഓടി മാറുന്നതിനിടെ രമണി കല്ലിന്റെ സൈഡിൽ തട്ടി തെറിച്ച് വീഴുകയായിരുന്നു.
രമണിയെ കോതമംഗലം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രഥമ ശുശ്രൂഷ നൽകിയശേഷമാണ് വിദഗ്ധ ചികിത്സയ്ക്കായി കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്.
പട്ടിമുടിയുടെ വലിയ ഉയരത്തില്‍ മലയുടെ ചരിവില്‍ നിന്നാണ് കൂറ്റന്‍ പാറക്കല്ല് അടര്‍ന്നുവീണത്. കഴിഞ്ഞ ദിവസങ്ങളിലെ കനത്ത മഴയെത്തുടര്‍ന്ന് ഇളക്കം തട്ടിയതാകാം കാരണമെന്ന് കരുതുന്നു.