ചികിത്സയിലിരുന്ന അജ്ഞാതൻ മരിച്ചു
1600538
Friday, October 17, 2025 10:28 PM IST
ആലുവ: കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന 50 വയസ് പ്രായം തോന്നിക്കുന്ന അജ്ഞാതൻ മരിച്ചു. അസുഖബാധിതനായ ഇയാളെ ആലുവയിൽ നിന്ന് കഴിഞ്ഞ മൂന്നിനാണ് വഴിയാത്രക്കാർ മെഡിക്കൽ കോളജിൽ എത്തിച്ചത്.
മൃതദേഹം ആശുപത്രി മോർച്ചറിയിൽ. എന്തെങ്കിലും വിവരം അറിയാവുന്നവർ ആലുവ ഈസ്റ്റ് പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടണം. ഫോൺ: 0484 2624006.