യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സിപിഎമ്മിൽ ചേർന്നു
1600291
Friday, October 17, 2025 4:40 AM IST
ഉദയംപേരൂർ: യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് രാജിവച്ച് സിപിഎമ്മിനൊപ്പം ചേർന്നു. യൂത്ത് കോൺഗ്രസ് ഉദയംപേരൂർ മണ്ഡലം പ്രസിഡന്റ് സി.ആർ. അഖിൽ രാജ് ആണ് സിപിഎമ്മിൽ ചേർന്നത്. ഡിസിസി സെക്രട്ടറിയുടെ നേതൃത്വത്തിൽ ഗ്രൂപ്പ് പ്രവർത്തനം ശക്തമായതോടെയാണ് കോൺഗ്രസ് വിടുന്നതെന്ന് അഖിൽരാജ് പറഞ്ഞു.
യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ക്രിക്കറ്റ് ടൂർണമെന്റിൽ സാമ്പത്തിക തട്ടിപ്പാരോപിച്ച് കോൺഗ്രസിനുള്ളിലും പുറത്തും തന്നെ ആക്ഷേപിക്കാൻകോൺഗ്രസ് നേതാക്കൾ നേതൃത്വം കൊടുത്തതായും നേതാക്കളോട് പരാതി പറഞ്ഞതിനെ തുടർന്ന് വ്യക്തിഹത്യ ചെയ്യാനാണ് നേതാക്കളടക്കം ശ്രമിച്ചതെന്നും അഖിൽ രാജ് ആരോപിച്ചു.
സിപിഎം ഏരിയ കമ്മിറ്റി ഓഫീസിൽ ജില്ലാ സെക്രട്ടറിയേറ്റംഗം ടി.സി. ഷിബു അഖിൽ രാജിനെ സ്വീകരിച്ചു. യൂത്ത് കോൺഗ്രസിലെ നാല് മണ്ഡലം സെക്രട്ടറിമാരും രാജിവച്ചതായി പറയപ്പെടുന്നു.