ബൈക്കപകടത്തിൽ പരിക്കേറ്റയാൾ മരിച്ചു
1601136
Sunday, October 19, 2025 11:43 PM IST
പറവൂർ: ബൈക്കുകൾ കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന പെരുമ്പടന്ന കളത്തിൽ വീട്ടിൽ കെ.എസ്. മനോജ് (47) മരിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.30ന് തട്ടുകടവ് പാലത്തിന് സമീപത്തായിരുന്നു അപകടം. ഗുരുതര പരിക്കേറ്റതിനെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ 12നാണ് മരിച്ചത്. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ്. പെയിന്റിംഗ് തൊഴിലാളിയാണ്. ഭാര്യ: പ്രമിത. മക്കൾ: ഭഗത് കൃഷ്ണ, അജ്മൽകൃഷ്ണ.