വയോധികയുടെ മരണം: ദുരൂഹതയെന്ന പരാതിയിൽ പോസ്റ്റുമോർട്ടം നടത്തി
1600834
Sunday, October 19, 2025 4:30 AM IST
പറവൂർ: കെടാമംഗലം ചൂണ്ടാണിക്കാവിലെ വയോധികയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന പരാതി ഉയർന്നതോടെ മൃതദേഹം പോസ്റ്റ് മോർട്ടം നടത്തിയ ശേഷം സംസ്കരിച്ചു. ശിവശക്തി വീട്ടിൽ പരേതനായ ചന്ദ്രശേഖരൻ നായരുടെ ഭാര്യ തങ്കമണി (74)യുടെ മൃതദേഹമാണ് എറണാകുളം മെഡിക്കൽ കോളജിൽ പോലീസ് സർജൻ പോസ്റ്റ്മോർട്ടം നടത്തിയത്.
അസ്വാഭാവിക മരണത്തിനാണ് കേസെടുത്തിട്ടുള്ളത്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതിനു ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നു മുനമ്പം ഡിവൈഎസ്പി എസ് ജയകൃഷ്ണൻ പറഞ്ഞു.