കിർടാഡ്സ് ജില്ലാതല ക്വിസ്: യുസി കോളജ് ഒന്നാമത്
1600829
Sunday, October 19, 2025 4:30 AM IST
ആലുവ: ഗോത്ര ജനതയുമായി ബന്ധപ്പെട്ട ഗവേഷണ-പരിശീലന പ്രവർത്തനങ്ങൾ നടത്തുന്ന കിർടാഡ്സ് വകുപ്പ് സംഘടിപ്പിച്ച ജില്ലാതല ക്വിസ് മത്സരത്തിൽ കോളജ് വിഭാഗത്തിൽ യുസി കോളജും ഹയർ സെക്കൻഡറി വിഭാഗത്തിൽ പുല്ലേപ്പടി ദാറുൽ ഉലൂം എച്ച് എസ്എസും ഒന്നാം സ്ഥാനം നേടി. സംസ്ഥാനതല മത്സരത്തിൽ ജില്ലയെ പ്രതിനിധീകരിച്ച് ഇവർ മത്സരിക്കും.
വി.കെ. അനുഗ്രഹ്, നിതിയ പൗലോസ് എന്നിവർ യുസി കോളജിന് വേണ്ടിയും മിസ്വാബ് ഇബ്നു അൻവർ, എൽ. മുത്തു എന്നിവർ ദാറുൽ ഉലൂം എച്ച്എസ്എസിനു വേണ്ടിയും മത്സരിച്ചു.
കോളജ് വിഭാഗത്തിൽ രണ്ടാം സ്ഥാനം: അഭിനയ് കെ. അശോകൻ, അലക്സ് ജോസ് (കുസാറ്റ്), മൂന്നാം സ്ഥാനം: സോണാ ഡേവി, അലിയ ഫാത്തീം: (യുസി കോളജ്). സ്കൂൾ വിഭാഗം: രണ്ടാം സ്ഥാനം: ആദിൽ കൃഷ്ണ, അക്ഷയ് കുമാർ (നന്ത്യാട്ട്കുന്നം, എസ്എൻവി), മൂന്നാം സ്ഥാനം: ഹാഷ്ലിൻ ജോസഫ്, കെ.എം. റിധ ആയിഷ ( ഇടപ്പള്ളി ഗവ. എച്ച്എസ്എസ്).