കാപ്പ ചുമത്തി ജയിലിലടച്ചു
1600845
Sunday, October 19, 2025 4:43 AM IST
കൊച്ചി: നഗരത്തില്‍ നിരന്തരം ക്രിമിനില്‍ പ്രവര്ത്തനങ്ങളിലേര്പ്പെട്ടിരുന്നയാളെ കാപ്പ ചുമത്തി ജയിലിലടച്ചു. പാലാരിവട്ടം മാമംഗലത്ത് വാടകയ്ക്ക് താമസിക്കുന്ന തിരുവനന്തപുരം കടകംപിള്ളി കണ്ണംതറ ജൊസിയ നാവിസില് തിയോഫി(അനി)നാണ് കേരള സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (തടയല്‍) നിയമ പ്രകാരം ജയിലിലടച്ചത്.
എറണാകുളം സെന്‍ട്രല്‍ സ്റ്റേഷന് പരിധിയിലും സമീപ പോലീസ് സ്റ്റേഷനിലും മറ്റു ജില്ലകളിലും നിരവധി ക്രിമിനല്‍ കേസില്‍ പ്രതിയായിട്ടുള്ളയാളാണ് ഇയാള്‍. നിലവില്‍ റിമാന്‍ഡിലാണ്.