പെ​രു​മ്പാ​വൂ​ര്‍: ഉ​പ​ജി​ല്ലാ​ത​ല കേ​ര​ള സ്‌​കൂ​ള്‍ ക​ലോ​ത്സ​വം 22 മു​ത​ല്‍ 25 വ​രെ വെ​ങ്ങോ​ല ശാ​ലേം വി​എ​ച്ച്എ​സ്, ശാ​ലേം ഇം​ഗ്ലീ​ഷ് മീ​ഡി​യം, മാ​ര്‍​ത്തോ​മ എ​ല്‍​പി സ്‌​കൂ​ളു​ക​ളി​ലാ​യി 11 വേ​ദി​ക​ളി​ല്‍ ന​ട​ക്കും. 22ന് ​രാ​വി​ലെ ഒ​ന്പ​തി​ന് എ​ഇ​ഒ ഒ.​കെ. ബി​ജി​മോ​ള്‍ പ​താ​ക ഉ​യ​ര്‍​ത്തും. തു​ട​ര്‍​ന്ന് ര​ച​നാ മ​ത്സ​ര​ങ്ങ​ള്‍ ന​ട​ക്കും. 23-ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ബെ​ന്നി ബ​ഹ​നാ​ന്‍ എം​പി 64-ാമ​ത് ക​ലോ​ത്സ​വം വ​ര്‍​ണ്ണോ​ത്സ​വം 2025 ഉ​ദ്ഘാ​ട​നം ചെ​യ്യും.

മാ​ത്യൂ​സ് മാ​ര്‍ അ​പ്രേം മെ​ത്രാ​പ്പോ​ലീ​ത്ത അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തും. ലോ​ഗോ ത​യാ​റാ​ക്കി​യ വി​ദ്യാ​ര്‍​ഥി പി.​എ​ന്‍. മു​ഹ​മ്മ​ദ് നി​ഹാ​ലി​നെ ആ​ദ​രി​ക്കും. എ​ല്‍​ദോ​സ് കു​ന്ന​പ്പി​ള്ളി എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. പി.​വി. ശ്രീ​നി​ജ​ന്‍ എം​എ​ല്‍​എ ലോ​ഗോ സ​മ്മാ​ന​ദാ​നം ന​ട​ത്തും.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മ​നോ​ജ് മൂ​ത്തേ​ട​ന്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ കെ.​എം. അ​ന്‍​വ​ര്‍ അ​ലി, എ​ന്‍.​എം. സ​ലിം, സം​ഘാ​ട​ക സ​മി​തി ചെ​യ​ര്‍​മാ​ന്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി. എ​ല്‍​ദോ​സ് തു​ട​ങ്ങി​യ വി​വി​ധ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ത്തി​ലെ അ​ധ്യ​ക്ഷ​ര്‍, ജ​ന​പ്ര​തി​നി​ധി​ക​ള്‍, മാ​നേ​ജ്മെ​ന്‍റ് പ്ര​തി​നി​ധി​ക​ള്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ക്കും.

ഉ​പ ജി​ല്ല​യി​ലെ 80 സ്‌​കൂ​ളു​ക​ളി​ല്‍ നി​ന്നാ​യി എ​ല്‍​പി, യു​പി, ഹൈ​സ്‌​കൂ​ള്‍, ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി വി​ഭാ​ഗ​ങ്ങ​ളി​ല്‍ 6000ത്തോ​ളം വി​ദ്യാ​ര്‍​ഥി​ക​ള്‍ മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കും.