രാജഗിരിയിൽ അന്താരാഷ്ട്ര ദുരന്ത ലഘൂകരണ ദിനാചരണം
1600298
Friday, October 17, 2025 4:47 AM IST
കാക്കനാട്: രാജഗിരി കോളേജ് ഓഫ് മാനേജ്മെന്റ് ആൻഡ് അപ്ലൈഡ സയൻസസിലെ മാനേജ്മെന്റ് വിഭാഗവും ഡിസാസ്റ്റർ മാനേജ്മെന്റ് സെല്ലും ചേർന്ന് ദുരന്ത ലഘൂകരണ ദിനാചരണം സംഘടിപ്പിച്ചു. അഗ്നിശമനസേന ഉദ്യോഗസ്ഥനായ എം.പി. നിസാം , ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റിലെ അസിസ്റ്റന്റ് പ്രഫ. എം. അമൽരാജ് എന്നിവരുടെ നേതൃത്വത്തിൽ ക്ലാസുകൾ നടത്തി.
മാനേജ്മെന്റ് വിഭാഗത്തിലെ വിദ്യാർഥികൾ ദുരന്തനിവാരണം അവബോധവും മുൻകരുതലുകളും എന്ന വിഷയത്തിൽ പ്രദർശനം സംഘടിപ്പിച്ചു. അസോസിയേറ്റ് ഡയറക്ടർ ഫാ. അജീഷ് പുതുശേരി , പ്രിൻസിപ്പൽ ഡോ. ലാലി മാത്യു, വകുപ്പധ്യക്ഷ ഡോ.ഇന്ദു ജി. കൃഷ്ണൻ, കോഴ്സ് കോ ഓർഡിനേറ്റർ ടി. രാജി എന്നിവർ പങ്കെടുത്തു.