യൂദാപുരം ഊട്ടുതിരുനാളിന് ഒരുക്കങ്ങളായി
1600292
Friday, October 17, 2025 4:40 AM IST
അങ്കമാലി: അങ്കമാലി യൂദാപുരം തീർഥാടന കേന്ദ്രത്തിൽ ഊട്ടുതിരുനാളിന് ഒരുക്കങ്ങളായി. ഇന്നലെ ഒരുക്ക ആരാധന ദിനമായിരുന്നു. ഇന്നു മുതൽ 25 വരെ നവനാൾ ദിനങ്ങളും 26 മുതൽ 30 വരെ തിരുനാളുമാണ്.
26ന് വൈകുന്നേരം നാലിന് പൊതു പ്രസുദേന്തിവാഴ്ച്ചയെത്തുടർന്ന് വരാപ്പുഴ അതിരൂപത സഹായ മെത്രാൻ ഡോ. ആന്റണി വാലുങ്കൽ തിരുനാളിന് കൊടിയേറ്റും. ഊട്ടു തിരുനാൾ ദിനമായ 30ന് രാവിലെ 10.30ന് വരാപ്പുഴ ആർച്ചുബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ നേർച്ച ആശീർവദിച്ച് ഊട്ടുതിരുനാൾ ഉദ്ഘാടനം നിർവഹിക്കും.
തുടർന്ന് പൊന്തിഫിക്കൽ ദിവ്യബലിയും വിശുദ്ധ യൂദാ തദവുസിന്റെ അത്ഭുത തിരുസ്വരൂപ പ്രദക്ഷിണവും. തിരുനാൾ ദിനത്തിൽ കുട്ടികൾക്കുള്ള ചോറൂട്ട് ഉണ്ടായിരിക്കും.
വിവിധ കമ്മിറ്റികൾ ഇതിനുവേണ്ടി പ്രവർത്തിച്ചുവരുന്നു. പന്തൽ നിർമാണം പൂർത്തിയായി, വിപുലമായ പാർക്കിംഗ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. വികാരിയും റെക്ടറുമായ ഫാ. സെബാസ്റ്റ്യൻ കറുകപ്പിള്ളി, സഹവികാരി ഫാ. എബി ഫ്രാൻസീസ് ഡ്യൂറോം തുടങ്ങിയവരുടെ നേതൃത്വത്തിൽ ആഘോഷ കമ്മിറ്റി ഒരുക്കങ്ങൾക്ക് നേതൃത്വം നൽകുന്നു.