കൂത്താട്ടുകുളം ടൗൺ ഫൊറോന പള്ളിയിൽ നൊവേന തിരുനാളിന് കൊടിയേറി
1601228
Monday, October 20, 2025 4:12 AM IST
കൂത്താട്ടുകുളം: കൂത്താട്ടുകുളം ടൗൺ ഫൊറോന പള്ളിയിൽ നൊവേന തിരുനാളിന് കൊടിയേറി. പാലാ രൂപത വികാരി ജനറാൾ മോൺ. ജോസഫ് തടത്തിൽ കൊടിയേറ്റ് നിർവഹിച്ചു.
വികാരി ഫാ. ജെയിംസ് കുടിലിൽ, സഹവികാരി ഫാ. ജോസഫ് മരോട്ടിക്കൽ എന്നിവർ തിരുക്കർമങ്ങൾക്ക് നേതൃത്വം നൽകി. ഈ മാസം 28 വരെ വിശുദ്ധ യൂദാശ്ലീഹായുടെ നൊവേന തിരുനാൾ ആഘോഷിക്കും.
28 വരെ ദിവസവും വൈകുന്നേരം 6.15ന് 1001 എണ്ണത്തിരി തെളിക്കൽ ശുശ്രൂഷ ഉണ്ടായിരിക്കും.