പാനിപ്ര-കൊമ്പൻപാറ റോഡ് ഉദ്ഘാടനം ചെയ്തു
1601229
Monday, October 20, 2025 4:12 AM IST
കോതമംഗലം: ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ നിർമാണം പൂർത്തീകരിച്ച കോട്ടപ്പടി പാനിപ്ര - കൊമ്പൻപാറ റോഡ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ.എം. ബഷീർ ഉദ്ഘാടനം ചെയ്തു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും പൊതുജനങ്ങളുടെയും സഹകരണത്തോടെ 14.40 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡ് പണി പൂർത്തീകരിച്ചത്. വൈസ് പ്രസിഡന്റ് ഡയാന നോബി അധ്യക്ഷത വഹിച്ചു.
വാർഡംഗം റംല മുഹമ്മദ്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ ജോമി തെക്കേക്കര, ജെയിംസ് കോറമ്പേൽ, സാലി ഐപ്പ്, മെമ്പർമാരായ അനീസ് ഫ്രാൻസിസ്,നിസാമോൾ ഇസ്മായിൽ എന്നിവർ പങ്കെടുത്തു.