ക​ല്ലൂ​ർ​ക്കാ​ട്: ക​ന​ത്ത മ​ഴ​യി​ൽ വീ​ടി​ന് മു​ക​ളി​ലേ​ക്ക് മ​ണ്ണി​ടി​ഞ്ഞ് വീ​ണു, ആ​ള​പാ​യ​മി​ല്ല. ക​ല്ലൂ​ർ​ക്കാ​ട് പ​ത്താം വാ​ർ​ഡ് മ​ണി​യ​ന്ത്രം വാ​ദ്യ​പി​ള്ളി ര​ഞ്ജി​ത്തി​ന്‍റെ വീ​ടി​ന്‍റെ മു​ക​ളി​ലേ​ക്കാ​ണ് മ​ണ്ണി​ടി​ഞ്ഞു വീ​ണ​ത്.

ഇ​ന്ന​ലെ വൈ​കു​ന്നേ​രം 5.30ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. മ​ഴ ശ​ക്ത​മാ​യ​തോ​ടെ മ​ണി​യ​ന്ത്രം മ​ല​യി​ൽ​നി​ന്ന് വെ​ള്ളം കു​ത്തി​യൊ​ഴു​കി വീ​ടി​ന്‍റെ പു​റ​കു​വ​ശ​ത്തെ മ​ൺ​തി​ട്ട ഇ​ടി​ഞ്ഞ് അ​ടു​ക്ക​ള ഭാ​ഗ​ത്തേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. സം​ഭ​വ​സ​മ​യം ര​ഞ്ജി​ത്തി​ന്‍റെ ഭാ​ര്യ ലി​ൻ​ഡ മാ​ത്ര​മാ​ണ് വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്.

മ​ഴ തു​ട​ർ​ന്നാ​ൽ ഇ​നി​യും മ​ണ്ണി​ടി​യാ​നു​ള്ള സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ രാ​ത്രി മ​റ്റൊ​രു വീ​ട്ടി​ലേ​ക്ക് ഇ​വ​ർ മാ​റി​യി​രി​ക്കു​ക​യാ​ണ്. പ്ര​ദേ​ശ​ത്തെ മ​റ്റു വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റി​യി​ട്ടു​ണ്ട്.